ബാലുശ്ശേരി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു. ബാലുശ്ശേരി പഞ്ചായത്ത് കമ്മിറ്റി കോക്കല്ലൂരിൽ നടത്തിയ ധർണ ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ഗോപിനാഥൻ, ടി. സദാനന്ദൻ, സി. മോഹനൻ, സുധീഷ് തത്തമ്പത്ത് എന്നിവർ പ്രസംഗിച്ചു. നന്മണ്ട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്മണ്ട പതിമൂന്നിൽ നടന്ന ധർണ ജില്ലാ വൈസ് പ്രസിഡന്റ് ടി.ദേവദാസ് ഉദ്ഘാടനം ചെയ്തു. പി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. എം.ഇ. ഗംഗാധരൻ, ഒ.കെ. മോഹനൻ, വി.വി. സ്വപ്നേഷ്, ഒ.കെ. ഷൈജു എന്നിവർ പ്രസംഗിച്ചു. കരുമലയിൽ ശിവപുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സായാഹ്ന ധർണ ഉത്തരമേഖലാ സെക്രട്ടറി എൻ.പി. രാമദാസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കേളോത്ത് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ടി.പി. ഭരതൻ, കെ. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. ശശീന്ദ്രൻ, എ. വി. സത്യൻ, എം. രാജൻ എന്നിവർ നേതൃത്വം നൽകി.