ചേളന്നൂർ: പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മൂന്ന് കുടുംബങ്ങളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് ടി.വി നൽകി. വാർഡ് മെമ്പർ എം.പി.ഹമീദ് മാസ്റ്ററുടെ നേതൃത്വത്തിൽ വാർഡ് കോൺഗ്രസ് കമ്മിറ്റിയാണ് പഠന സൗകര്യം ഒരുക്കിയത്. ചേളന്നൂർ മണ്ഡം കോൺഗ്രസ് പ്രസിഡന്റ് ഖാദർ ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് പ്രസിഡന്റ് കെ.ടി.ബാബു , ബൂത്ത് പ്രസിഡന്റ് എൻ.അഭിലാഷ്, വി.എസ്. അഭിലാഷ് എന്നിവർ ചേർന്ന് ടി.വി കൈമാറി. വി.സുലൈമാൻ, കെ.എം.ബിന്ദു, എം.സതി, നിഹാൽ എസ്.വി.എം എന്നിവർ പങ്കെടുത്തു.