കോഴിക്കോട്: കേരള സ്റ്റേറ്റ് ഡ്രൈവിംഗ് സ്‌കൂൾ വർക്കേഴ്‌സ് സംഘ് (ബി.എം.എസ്) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മന്ത്രി എ.കെ. ശശീന്ദ്രന്റെ നിയോജകമണ്ഡലം ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. ബി.എം.എസ് ജില്ലാ സെക്രട്ടറി എ. ശശീന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു. വർക്കേസ് സംഘ് ജില്ല പ്രസിഡന്റ് സുധീഷ് ബാബു അദ്ധ്യക്ഷനായിരുന്നു. കെ. ശ്രീകുമാർ, പ്രഭാകരൻ, പ്രേമൻ, സതീശൻ, ബബീഷ്, വിനീഷ് എന്നിവർ സംസാരിച്ചു.