കൊടുവള്ളി: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രാവിൽ പ്രദേശത്തെ 25 വിദ്യാർത്ഥികളെ എസ്.വൈ.എസ്, എസ്.എസ്.എഫ് പ്രാവിൽ യൂണിറ്റ് കമ്മിറ്റി അനുമോദിച്ചു. എസ്.വൈ.എസ് കൊടുവള്ളി സോൺ സെക്രട്ടറി ഡോ. അബൂബക്കർ നിസാമി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ എം.പി. ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. അബ്ദുറസാഖ് മുസ്‌ല്യർ, ഇബ്രാഹിം അഹ്‌സനി, വി. അബ്ദുറഹ്മാൻ, സി.പി. ഫൈസൽ, ഷംസുദ്ദീൻ മേലെപോയിൽ, കെ.സി. റഹീം, ഗഫൂർ മാനിപുരം, സിദ്ദീഖ് കാരാട്ട് പോയിൽ, കെ.വി. അബ്ദുൽ റാഷിദ്, ബഷീർ സഖാഫി, മുഹമ്മദ് പ്രാവിൽ എന്നിവർ സംബന്ധിച്ചു.