കോ​ഴി​ക്കോ​ട്:​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​ത​ട​യു​ന്ന​തി​നാ​യി​ ​ജി​ല്ല​യി​ൽ​ ​കൊ​വി​ഡ് ​പ​രി​ശോ​ധ​ന​ക​ളു​ടെ​ ​എ​ണ്ണം​ ​കൂ​ട്ടു​മെ​ന്ന് ​മ​ന്ത്രി​ ​ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.​ ​ക​ള​ക്ട​റേ​റ്റി​ൽ​ ​ന​ട​ന്ന​ ​കൊ​വി​ഡ് ​അ​വ​ലോ​ക​ന​ ​യോ​ഗ​ത്തി​ന് ​ശേ​ഷം​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ദി​നം​പ്ര​തി​ 1,000​ ​പേ​രു​ടെ​ ​സാ​മ്പി​ൾ​ ​പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ​ ​സൗ​ക​ര്യ​മാ​ണ് ​ഒ​രു​ക്കു​ന്ന​ത്.​ ​സ്ര​വ​ ​പ​രി​ശോ​ധ​ന​ ​ഫ​ലം​ ​കു​റ​ഞ്ഞ​ ​സ​മ​യ​ത്തി​നു​ള്ളി​ൽ​ ​ല​ഭി​ക്കു​ന്ന​ ​ആ​ന്റി​ജ​ൻ​ ​ടെ​സ്റ്റാ​ണ് ​ന​ട​ത്തു​ക.​ ​ത​ദ്ദേ​ശ​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​കീ​ഴി​ലു​ള്ള​ ​ക​ൺ​ട്രോ​ൾ​ ​റൂ​മു​ക​ളു​ടെ​യും​ ​ദ്രു​ത​ക​ർ​മ്മ​ ​സേ​ന​ക​ളു​ടെ​യും​ ​പ്ര​വ​ർ​ത്ത​നം​ ​ഊ​ർ​ജ്ജി​ത​മാ​ക്കും.