കോഴിക്കോട്: വ്യായാമത്തിലൂടെ ശുഭ ദിനങ്ങൾ സമ്മാനിക്കുന്നതിന് മാനാഞ്ചിറയിൽ ഓപ്പണ്‍ ജിം ഒരുങ്ങുന്നു. പൊതുജനത്തിനായി നിര്‍മ്മിക്കുന്ന ഓപ്പണ്‍ ജിമ്മിന്റെ പ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്. വ്യായാമത്തിനായുള്ള ഷെയ്പ്പര്‍, സിങ്കിള്‍ സ്‌കൈയര്‍, സ്ട്രചിംഗ് വീല്‍, ബാക്ക് ആന്‍ഡ് ഹിപ്പ് മസാജര്‍, ചെസ്റ്റ് പ്രസ്, ലെഗ് പ്രസ്, എയര്‍ വോക്കര്‍, ഹാന്‍ഡ് റോവര്‍, ബാര്‍ ക്ലൈംബര്‍, ഹിപ്പ് ഷേപ്പര്‍, ഹാന്‍ഡ് പുള്ളര്‍ തുടങ്ങിയ 15 ഉപകരണങ്ങൾ സ്ഥാപിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ജിമ്മിന്റെ പ്രവര്‍ത്തനം.
മഴയത്തും വെയിലത്തും ഓപ്പണ്‍ ജിം ഉപയോഗിക്കാം. തറയില്‍ ടൈലിട്ട ശേഷം ചുറ്റും വേലി കെട്ടി. എല്‍.ഐ.സി ബസ് സ്റ്റോപ്പ് മുതല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസ് വരെയുള്ള ഭാഗത്താണ് ജിം ഒരുക്കുന്നത്. ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന ജോലി മാര്‍ച്ച് ഒമ്പതിനാണ് ആരംഭിച്ചത്. ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന പ്രതീക്ഷിച്ച പ്രവൃത്തികൾ ലോക്ക് ഡൗണ്‍ കാരണം നീളുകയായിരുന്നു.
മേയ് ഏഴിനാണ് വീണ്ടും പ്രവര്‍ത്തികള്‍ തുടങ്ങിയത്. കോയമ്പത്തൂര്‍ പ്ലേ എക്യുപ്‌മെന്റ് കമ്പനിയാണ് ഒരു വര്‍ഷത്തെ ഗ്യാരണ്ടിയുള്ള 20 ലക്ഷത്തിന്റെ ഉപകരണങ്ങളെത്തിച്ചത്.
ബാക്കി നവീകരണ ജോലികളും അവസാനഘട്ടത്തിലാണ്. മൈതാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിളക്കുകള്‍ സ്ഥാപിച്ചു. സെക്യൂരിറ്റി റൂമിന്റെ മേല്‍ക്കൂരയില്‍ ഓട് മേയുന്നുണ്ട്. ടോയ്‌ലറ്റുകളും പൊളിഞ്ഞു കിടന്നിരുന്ന ചുറ്റുമതിലിന്റെ പുനര്‍നിര്‍മ്മാണം തുടരുകയാണ്.
മൈതാനം മനോഹരമാക്കാന്‍ പുല്ല് വച്ചുപിടിപ്പിച്ചു. ലാന്‍ഡ്‌സ്‌കേപ്പുകള്‍ നിര്‍മ്മിച്ചു. പുതുതായി നിരവധി ഇരിപ്പിടങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ലോക്ക് ഡൗണില്‍ സന്ദര്‍ശകരില്ലാത്തതിനാൽ വേഗത്തില്‍ പണി പൂര്‍ത്തിയാകുകയാണ്.
നവീകരണം ഇങ്ങനെ
മഴയത്തും വെയിലത്തും ഉപയോഗിക്കുന്ന ഓപ്പണ്‍ ജിം
സ്ഥാപിക്കുന്നത് 20 ലക്ഷം രൂപയുടെ ഉപകരണങ്ങൾ
ഉപകരണങ്ങളെത്തിച്ചത് കോയമ്പത്തൂര്‍ പ്ലേ എക്യുപ്‌മെന്റ് കമ്പനി
മൈതാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിളക്കുകള്‍ സ്ഥാപിച്ചു
ടോയ്‌ലറ്റുകളും ചുറ്റുമതിലും പുനര്‍നിര്‍മ്മിക്കുന്നു
മൈതാനം മനോഹരമാക്കാന്‍ പുല്ല് വച്ചുപിടിപ്പിച്ചു
ലാന്‍ഡ്‌സ്‌കേപ്പുകളും ഇരിപ്പിടങ്ങളും സ്ഥാപിച്ചു
ഓപ്പൺ ജിമ്മിലെ ഉപകരണങ്ങൾ
ഷെയ്പ്പര്‍, സിങ്കിള്‍ സ്‌കൈയര്‍, സ്ട്രചിംഗ് വീല്‍, ബാക്ക് ആന്‍ഡ് ഹിപ്പ് മസാജര്‍, ചെസ്റ്റ് പ്രസ്, ലെഗ് പ്രസ്, എയര്‍ വോക്കര്‍, ഹാന്‍ഡ് റോവര്‍, ബാര്‍ ക്ലൈംബര്‍, ഹിപ്പ് ഷേപ്പര്‍, ഹാന്‍ഡ് പുള്ളര്‍