കോഴിക്കോട് : കഴിഞ്ഞ ഒരു വർഷത്തിനിടെ രോഗം മൂലം നാട്ടിൽ തിരിച്ചെത്തിയ നിർധനരായ പ്രവാസികൾക്ക് സഹചാരി റിലീഫ് സെല്ലിൽ നിന്ന് ധനസഹായം നൽകാൻ എസ് .കെ .എസ് .എസ് .എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. 2019 ആഗസ്റ്റ് ഒന്നിനും 2020 ആഗസ്റ്റ് 31നും ഇടയിൽ തിരിച്ചെത്തിയവരാണ് അപേക്ഷിക്കേണ്ടത്. കാൻസർ, കിഡ്‌നി, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ ഉള്ളവർക്കാണ് മുൻഗണന. അർഹരായവർ https://skssf.in/pravasi-relief/ എന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷ നൽകേണ്ടതാണ്. യോഗത്തിൽ പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ കണ്ണൻന്തളി, ശഹീർ പാപ്പിനിശ്ശേരി, ഡോ. കെ. ടി .ജാബിർ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീർ ദേശമംഗലം, ടി .പി. സുബൈർ മാസ്റ്റർ കുറ്റിക്കാട്ടൂർ, എം .എ .ജലീൽ ഫൈസി അരിമ്പ്ര, ഒ. പി. എം അശ്‌റഫ് കുറ്റിക്കടവ്, ബഷീർ അസ്അദി നമ്പ്രം, ഡോ. അബ്ദുൽ മജീദ് കൊടക്കാട്, ഖാദർ ഫൈസി തലക്കശ്ശേരി, ശഹീർ അൻവരി പുറങ്ങ്, ഫൈസൽ ഫൈസി മടവൂർ, ഹാഷിർ അലി ശിഹാബ് തങ്ങൾ പാണക്കാട്, ബശീർ ഫൈസി മാണിയൂർ, മുഹമ്മദ് ഫൈസി, ഷമീർ ഫൈസി ഒടമല, സി ടി അബ്ദുൽ ജലീൽ പട്ടർകുളം തുടങ്ങിയവർ പങ്കെടുത്തു.