കോഴിക്കോട് : സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് നടത്തിയ ജനറൽ മദ്‌റസകളിലെയും സ്‌കൂൾ അദ്ധ്യയന വർഷത്തിനനുസരിച്ച് നടക്കുന്ന മദ്‌റസകളിലെയും പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഓൺലൈൻ പൊതുപരീക്ഷാ ഫലം കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ പ്രഖ്യാപിച്ചു. 98.65 ശതമാനം പേർ തുടർ പഠനത്തിന് യോഗ്യത നേടി.
പത്താം തരത്തിൽ 826 വിദ്യാർത്ഥികൾ എ പ്ലസ് പ്ലസ് , 1236 വിദ്യാർത്ഥികൾ എ പ്ലസ്, 1647 വിദ്യാർത്ഥികൾ എ ഗ്രേഡും നേടി. പന്ത്രണ്ടാം തരത്തിൽ 350 വിദ്യാർത്ഥികൾ എ പ്ലസ് പ്ലസ് , 451 വിദ്യാർത്ഥികൾ എ പ്ലസ് , 942 വിദ്യാർത്ഥികൾ എ ഗ്രേഡും നേടി. പരീക്ഷാ ഫലം സുന്നി വിദ്യാഭ്യാസ ബോർഡ് വെബ്‌സൈറ്റിൽ ( www.samastha.in) പ്രസിദ്ധീകരിച്ചു.