കൊയിലാണ്ടി: ജില്ലാ ഭരണകൂടവും കണക്ടഡ് ഇനീഷ്യേറ്റീവും സംയുക്തമായി കൊയിലാണ്ടിയിൽ സ്മാർട് ചാലഞ്ച് സംഘടിപ്പിച്ചു. പഴയതും കേടുവന്നതുമായ സ്മാർട് ഫോണുകൾ ശേഖരിച്ച് സുധാമൃതം ഡിജിറ്റൽ ഹബ്ബിന്റെ സഹായത്തോടെ പ്രവർത്തന ക്ഷമമാക്കി അർഹരായ കുട്ടികൾക്ക് നൽകി. ഈ മാസം18 വരെ സ്മാർട് ചാലഞ്ച് തുടരും. കെ.ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജ് എം.പി.ജയരാജ്, കെ.ഷിജു, അഡ്വ.എൻ.ചന്ദ്രശേഖരൻ, കെ.അജയകുമാർ, എം.ജി.ബൽരാജ്, സുധാമൃതം ബാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.