ജില്ലയിൽ രോഗം സ്ഥിരീകരിച്ചത് 152 പേർക്ക്
രോഗമുക്തി നേടിയത് 83 പേർ
കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ 11 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക അറിയിച്ചു. മൂന്ന് പേർ വിദേശത്ത് നിന്നും ഏഴ് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരാൾ ആരോഗ്യ പ്രവർത്തകനാണ്.
രോഗം സ്ഥിരീകരിച്ചവർ:
ജൂൺ 21 ന് ഷാർജയിൽ നിന്നെത്തിയ വെള്ളമുണ്ട സ്വദേശി (27), ജൂൺ 25 ന് ഖത്തറിൽ നിന്നെത്തിയ തലപ്പുഴ സ്വദേശി (33), ജൂലൈ എട്ടിന് ബംഗളുരുവിൽ നിന്ന് മുത്തങ്ങ വഴിയെത്തിയ വരദൂർ കണിയാമ്പറ്റ സ്വദേശി (23), ജൂലൈ 7 ന് ബംഗളുരുവിൽ നിന്ന് മുത്തങ്ങ വഴിയെത്തിയ അമ്പലവയൽ സ്വദേശി (24), ജൂൺ 26ന് ദുബായിൽ നിന്നെത്തിയ കുറുക്കൻമൂല സ്വദേശി (30), ജൂലൈ 7 ന് ബംഗളുരുവിൽ നിന്ന് മുത്തങ്ങ വഴിയെത്തിയ കോട്ടത്തറ സ്വദേശി (26), ജൂലൈ നാലിന് കർണാടകയിലെ കുടകിൽ നിന്നെത്തിയ തൊണ്ടർനാട് സ്വദേശി (38), ജൂലൈ 7 ന് കർണാടകയിൽനിന്ന് മുത്തങ്ങ വഴിയെത്തിയ നൂൽപ്പുഴ സ്വദേശി (55), ജൂലൈ 7 ന് കർണാടകയിലെ വീരാജ്‌പേട്ടയിൽ നിന്നെത്തിയ മാനന്തവാടി സ്വദേശി (39), ജൂലൈ ഏഴിന് ബംഗളുരുവിൽ നിന്ന് മുത്തങ്ങ വഴിയെത്തിയ ബത്തേരി പൂതാടി സ്വദേശി (28), കർണാടക ചെക്‌പോസ്റ്റിൽ സേവനമനുഷ്ഠിക്കുന്ന കാട്ടിക്കുളം സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ എന്നിവരെയാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.
ആദ്യത്തെ നാലുപേർ വിവിധ സ്ഥാപനങ്ങളിലും മറ്റ് ആറ് പേർ വിവിധ സ്ഥലങ്ങളിൽ വീടുകളിലും നിരീക്ഷണത്തിലായിരുന്നു.
ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 152 പേർക്ക്. രോഗമുക്തി നേടിയത് 83 പേർ. നിലവിൽ രോഗം സ്ഥിരീകരിച്ച് 66 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഒരാൾ കണ്ണൂരും ഒരാൾ തിരുവനന്തപുരത്തും ഒരാൾ പാലക്കാടും ചികിത്സയിലുണ്ട്.
സാമൂഹ്യ വ്യാപനം പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്ന് ആകെ 6436 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ ഫലം ലഭിച്ച 5366 ൽ 5300 നെഗറ്റീവും 66 പോസിറ്റീവുമാണ്.
ജില്ലാ കൊറോണ കൺട്രോൾ റൂമിൽ നിന്ന് ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ള 2159 പേരെ നേരിട്ട് വിളിച്ച് ആവശ്യമായ മാനസിക പിന്തുണയും ആരോഗ്യ സേവനങ്ങളും ഉറപ്പാക്കി.
268 പേർ പുതുതായി നിരീക്ഷണത്തിൽ
275 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി.
നിലവിൽ നിരീക്ഷണത്തിലുള്ളത് 3578 പേർ
ഇതുവരെ പരിശോധനയ്ക്കയച്ചത് 3892 സാമ്പിളുകൾ
ഫലം ലഭിച്ചത് 3259
3173 നെഗറ്റീവ്, 86 പൊസിറ്റീവ്
ഫലം ലഭിക്കാൻ 628 സാമ്പിളുകൾ