മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പ്-മോലിക്കാവ് റോഡ് നവീകരണം തുടങ്ങി. ജോർജ് എം തോമസ് എം.എൽ.എയുടെ ശ്രമഫലമായി ലഭിച്ച 20 ലക്ഷവും പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപയും ചെലവഴിച്ചാണ് റോഡ് നിർമ്മാണം. ജോർജ് എം തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.വിനോദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.പി. ജമീല, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുള്ള കുമാരനെല്ലൂർ, പഞ്ചായത്ത് അംഗങ്ങളായ സവാദ് ഇബ്രാഹിം, ജി.അബ്ദുൽ അക്ബർ, സെക്രട്ടറി ഒ.എ.അൻസു, എൻ.ശ്രീനിവാസൻ, കെ.പി. കുഞ്ഞൻ, കെ.കെ അബ്ദുൽമജീദ് എന്നിവർ പങ്കെടുത്തു.