കുന്ദമംഗലം: ലോക്ക് ഡൗൺ കാലയളവിൽ കടകൾ തുറക്കാൻ കഴിയാതിരുന്ന ചെറുകിട പാദരക്ഷാ വ്യാപാരികൾക്ക് സർക്കാർ അടിയന്തര കൊവിഡ് പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള റീട്ടെയിൽ ഫൂട്ട്‌വേർ അസോസിയേഷൻ (കെ.ആർ.എഫ്.എ ) ആവശ്യപ്പെട്ടു. മണ്ഡലം കമ്മിറ്റി കുന്ദമംഗലം എം.എൽ.എ അഡ്വ.പി.ടി .എ റഹീമിന് നിവേദനം നൽകി. ജില്ലാ സെക്രട്ടറി എം.പി റുൻഷാദ് അലി, മണ്ഡലം ചെയർമാൻ പി.കെ.അബൂബക്കർ, ജനറൽ കൺവീനർ ടി.സുഗിലേഷ്, എം.പി.അഷ്റഫ് എന്നിവർ സംബന്ധിച്ചു.