news
16 വാർഡിലെ വീടുകളിലേക്ക് സൗജന്യമായ് തുണി സഞ്ചി നൽകുന്നു

സൗത്ത് കൊടിയത്തൂർ: അങ്ങാടിയെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി വാർഡ് മെമ്പർ സാബിറ തറമ്മലിന്റേയും മാനവ സൗത്ത് കൊടിയത്തൂരിന്റേയും സംയുക്ത പങ്കാളിത്തത്തോടെ 16-ാം വാർഡിലെ വീടുകളിൽ സൗജന്യമായി തുണി സഞ്ചി വിതരണം ചെയ്യും. വിതരണത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മാനവ സെക്രട്ടറി പ്രശാന്ത്, പ്രസിഡന്റ് വി. വസീഫ്, യുവ ക്ലബ് ഭാരവാഹി സജ്ജാദ് മെമ്പർ സാബിറ തറമ്മൽ എന്നിവർ സംസാരിച്ചു.