news
സൊസൈറ്റി പ്രസിഡന്റ് എൻ പി.വിജയൻ ഫെയ്സ് ഷീൽഡുകൾ കൈമാറുന്നു

കുറ്റ്യാടി: ചെറിയ കുമ്പളം അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ കോ ഓപ് സൊസൈറ്റി കടിയങ്ങാട് പ്രൈമറി ഹെൽത്ത് സെന്ററിലെ ജീവനക്കാർക്ക് ഫെയ്‌സ് ഷീൽഡുകൾ നൽകി. ഡോ.അൻവർ സൊസൈറ്റി പ്രസിഡന്റ് എൻ.പി.വിജയനിൽ നിന്ന് ഷീൽഡുകൾ ഏറ്റുവാങ്ങി. ഹെൽത്ത് ഇൻസ്‌പെക്ടർ പ്രമീള, ജെ.പി.എച്ച്.എൻ സരിത. ഫാർമസിസ്റ്റ് ഷമീർ കെ.കെ. സൊസൈറ്റി സെക്രട്ടറി ജിതിൽ ബി, ഉബൈദ് വാഴയിൽ എന്നിവർ പങ്കെടുത്തു. തണൽ , കരുണ സ്‌പെഷ്യൽ സ്‌കൂൾ ടിം നിർമ്മിച്ച ഫെയ്‌സ് ഷീൽഡുകളാണ് വിതരണം ചെയ്തത്.