കായക്കൊടി: സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നടത്തിയ കളക്ടറേറ്റ് മാർച്ചിൽ പങ്കെടുത്തവരെ തല്ലിച്ചതച്ച പൊലീസ് നടപടി അപലപനീയമാണെന്ന് ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് പാർട്ടി ലീഡർ അഹമ്മദ് പുന്നക്കൽ ആരോപിച്ചു. ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചൊതുക്കാമെന്ന ധാരണ വേണ്ട. പിണറായി രാജി വെക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.