കുറ്റ്യാടി: കൊവിഡ് വ്യാപന കാലത്ത് നാല് മാസമായി ലോട്ടറി വിൽപ്പനക്കാർ പട്ടിണിയിലാണെന്ന് ഓൾ കേരള ലോട്ടറി ഏജന്റ് സെല്ലേഴ്‌സ് കോൺഗ്രസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി)​ കുറ്റ്യാടി മേഖല യോഗം ആരോപിച്ചു. ലോട്ടറി വില 40 രൂപയിൽ നിന്നും 30 രൂപയാക്കണമെന്നും സമ്മാനം വർദ്ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ.എൻ.എ അമീർ ഉദ്ഘാടനം ചെയ്തു. വസന്ത തളിക്കര, ആലക്കൽ സോജൻ, ഷീജ പൊറേമ്മൽ, രാജേഷ് കിണറ്റിൻകര, നാരായണ നഗരം പത്മനാഭൻ,​ ഷാജി പൊൻപാറ, ബാപ്പറ്റ അലി, റോബിൻ ജോസഫ്, നടുക്കണ്ടി അഷറഫ്, എൻ. ബാലൻ, പി. ഗീത എന്നിവർ പ്രസംഗിച്ചു.