news
വേളം കാപ്പുമല റോഡ് നിർമ്മാണം പഞ്ചായത്തംഗം കെ. മനോജൻ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി : വേളം പഞ്ചായത്തിലെ വലകെട്ട് കാപ്പുമല വാട്ടർ ടാങ്ക് റോഡ് നിർമ്മാണം തുടങ്ങി. ജില്ലാ പഞ്ചായത്ത് 20-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിട്ടാണ് റോഡ് നവീകരണം. ചെറുകുന്ന് ഗവ. യു .പി സ്‌കൂൾ, ജല ശുദ്ധീകരണ പ്ലാന്റ്, ഒളോടിത്താഴയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ പ്രവൃത്തിക്കുന്ന കാപ്പുമലയിൽ യാത്ര ദുരിതം രൂക്ഷമാണ്. റോഡ് പണി പൂർത്തിയാകുന്നതോടെ കാപ്പുമല നിവാസികളുടെ യാത്ര ദുരിതത്തിന് പരിഹാരമാകും. ഗ്രാമപഞ്ചായത്ത് അംഗം കെ .കെ. മനോജൻ റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. തയ്യുള്ളതിൽ ശങ്കരൻ, കെ.എം.അശോകൻ, കെ.പി.പവിത്രൻ മാസ്റ്റർ, ഗോപി കാപ്പുമ്മൽ, ചന്ദ്രൻ മാസ്റ്റർ കാപ്പുമ്മൽ, കാവിൽ വിജീഷ് തുടങ്ങിയവർ പങ്കെടുത്തു.