പേരാമ്പ്ര: സമൂഹത്തിലുണ്ടാവുന്ന മൂല്യച്യുതികൾക്കുനേരെ പ്രകൃതി നൽകുന്ന പാഠങ്ങളായി പ്രകൃതി ദുരന്തങ്ങളും മാറാവ്യാധികളും എത്തുമ്പോൾ കേരളം തീർക്കുന്ന അതിജീവനത്തിന്റെ കഥ പറയുന്ന ഗാന-ദൃശ്യാവിഷ്‌കാരം 'കാലം പഠിപ്പിച്ചത് ' വീഡിയോ സിഡി പ്രകാശനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് എ.സി. സതി പ്രകാശന ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലൻ കിഴക്കയിൽ, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലീല, വി.എം. സമീഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം. സഖി, അണിയറ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു. ഗാനരചന എം.വി. കുഞ്ഞിരാമനും സംഗീതം സി.കെ. മോഹനൻ പാലേരിയും നിർവഹിച്ചു. അരുൺ കുമാർ കല്ലിങ്കലും സൗമ്യ രജിൽ ആലപിച്ച ഗാനങ്ങളുടെ ഓർക്കസ്‌ട്രേഷൻ നടത്തിയത് അനൂപ് കുമാർ. ചിത്രസംയോജനം രാജൻ ആവണി ഡിജിറ്റൽസ്‌.