പേരാമ്പ്ര: സ്വർണ്ണ കടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് പേരാമ്പ്ര പഞ്ചായത്ത് കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു. പേരാമ്പ്ര പോസ്റ്റ് ഓഫീസ് പരിസരത്ത് പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രതീകാത്മക സ്വർണ്ണ ബിസ്‌ക്കറ്റുകൾ അയച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ഇ. ഷാഹി ഉദ്ഘാടനം ചെയ്തു. ആർ.കെ. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ടി.കെ. നഹാസ്, എം.പി സിറാജ്, സി.കെ ഹാഫിസ് എന്നിവർ പങ്കെടുത്തു.