കുറ്റ്യാടി: മരുതോങ്കരയിലെ മുതിർന്ന കോൺഗ്രസ് നേതാവ് മത്തത്ത് കണാരന് നാടിന്റെ അന്ത്യാഞ്ജലി. മരുതോങ്കരയ്ക്കുമപ്പുറം സൗഹൃദ വലയങ്ങൾ കാത്തുസൂക്ഷിച്ച മത്തത്തിന്റെ ഭൗതിക ശരീരം കാണാൻ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നിരവധിയാ ളുകളാണ് എത്തിയത്. യു.ഡി.എഫ് ജില്ലാ കൺവീനർ കെ.ബാലനാരായണൻ, ഡി.സി.സി ജനറൽ സെക്രട്ടറി സി.വി.കുഞ്ഞികൃഷ്ണൻ, കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ പൂതക്കുഴി തുടങ്ങിയവർ വീട്ടിലെത്തി അനുശോചനമറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ, കെ.മുരളീധരൻ എം.പി എന്നിവർക്ക് വേണ്ടി റീത്തുകൾ സമർപ്പിച്ചു. സംസ്‌ക്കാരത്തിനു ശേഷം നടന്ന സർവകക്ഷി അനുശോചന യോഗത്തിൽ മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സതി അദ്ധ്യക്ഷത വഹിച്ചു. കെ.പി.അബ്ദുൾ റസാഖ്, ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദീഖ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.ബാബുരാജ്, യു. രാജീവൻ, ടി.കെ.നാണു, വി.പി.കുഞ്ഞബ്ദുള്ള, എം.പി.മോഹൻദാസ്, കെ.ടി.ജെയിംസ്, വി.എം.ചന്ദ്രൻ ,കെ.പി.രാജൻ, പി.എം.ജോർജ്, ബോബി മൂക്കൻതോട്ടം, കോരങ്കോട്ട് മൊയ്തു, കെ.പി.കൃഷ്ണൻ, കോരങ്കോട്ട് ജമാൽ തുടങ്ങിയവർ പ്രസംഗിച്ചു.