ടൗൺ മധ്യത്തിലുള്ള ബാങ്കിലെ മാനേജർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പുൽപ്പള്ളി, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തുകൾ കണ്ടൈൻമെന്റ് സോണായി ജില്ല കലക്ടർ പ്രഖ്യാപിച്ചു.കർണാടകയിലെ നഞ്ചൻകോട് സന്ദർശിച്ചു മടങ്ങിയ ശേഷമാണ് ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചത്.

പൂതാടി പഞ്ചായത്തിലെ 4, 5 വാർഡുകളും കണിയാമ്പറ്റ പഞ്ചായത്തിലെ ഏതാനും പ്രദേശങ്ങളും കൂടി കണ്ടൈൻമെന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.