കൽപ്പറ്റ: ജില്ലയിൽ വെറും അഞ്ചു ദിവസം കൊണ്ട് സജ്ജമായത് 12 ബെഡ്ഡുള്ള കൊവിഡ് കെയർ സെന്റർ. മദ്രാസ് ഐ.ഐ. ടി. യുടെ സാങ്കേതിക വിദ്യയിലാണ് മോഡുലാർ മെഡി ക്യാബ് ഒരുക്കിയത്. വരദൂർ പി.എച്ച്.സി.ക്ക് കീഴിലാണ് സെന്റർ നിർമ്മിച്ചത്.
ഇപ്പോൾ കോവിഡ് ചികിത്സ ലഭ്യമാകുന്ന ആശുപത്രികളിൽ ഉൾകൊള്ളാൻ കഴിയാത്ത രീതിയിൽ രോഗികൾ കൂടുകയാണെങ്കിൽ ഉപയോഗിക്കാവുന്ന തരത്തിലാണ് ഏത് സ്ഥലത്തേക്കും മാറ്റി സ്ഥാപിക്കാൻ കഴിയുന്ന നിർമ്മാണം.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി. മദ്രാസ് ഐ.ഐ.ടിക്ക് കീഴിലുള്ള സ്റ്റാർട്ടപ്പ് ആണ് പൂർണമായും നിർമ്മാണം പൂർത്തിയാക്കിയത്. പ്രളയകാലത്തു മറ്റും ഇത്തരം കെയർ സെന്ററുകൾ രാജ്യത്തുടനീളം നിർമ്മിച്ചിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ പല ഭാഗത്തും ഇത്തരം മോഡുലർ മെഡി ക്യാബുകൾ നിർമ്മിച്ചു വരുന്നുണ്ട്. വയനാട്ടിൽ നിർമ്മിച്ച ആദ്യത്തെ മോഡുലാർ മെഡി ക്യാമ്പാണ് വരദൂരിലേത്.
15 ലക്ഷം രൂപയിൽ താഴെയാണ് നിർമാണച്ചെലവ്. വയനാട്ടിൽ ഇതിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് സെന്റർ നിർമ്മിച്ചിട്ടുള്ളത്.