പേരാമ്പ്ര: കൂത്താളി പഞ്ചായത്തിൽ കുടുംബശ്രീക്ക് ഓഫീസ് കെട്ടിടം ഒരുങ്ങുന്നു. മന്ത്രി ടി.പി. രാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം ചെലവിട്ടാണ് നിർമ്മാണം. പഞ്ചായത്ത് വളപ്പിൽ കെട്ടിടം നിർമ്മാണം ആരംഭിച്ചു. 800 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടം ആഗസ്തിൽ പൂർത്തിയാക്കാനാണ് ഉദ്ദേശമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അസ്സൻകുട്ടി പറഞ്ഞു. നിലവിൽ പഞ്ചായത്തിന്റെ കെട്ടിടത്തിലാണ് കുടുംബശ്രീ ഓഫീസ് പ്രവർത്തിക്കുന്നത്.