കുറ്റ്യാടി: മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ട സ്വർണ്ണക്കടത്ത് കേസിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഐ.എൻ.ടി.യു.സി കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി. കരുണൻ ഉദ്ഘാടനം ചെയ്തു. കെ.വി. ജമീല അദ്ധ്യക്ഷത വഹിച്ചു. പ്രകാശൻ അമ്പലകുളങ്ങര, സി.കെ രാമചന്ദ്രൻ, വി.ടി റഫീഖ്,​ എ.ടി. ഗീത, മോളി മുയോട്ടുമ്മൽ, വനജ ഒതയോത്ത്, രൂപ കേളോത്ത്, ശ്രീലത പുറമേരി, വനജ സുകുമാരൻ എന്നിവർ സംസാരിച്ചു.