കോഴിക്കോട്: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആളുകൾ കൂട്ടംകൂടുന്ന സാഹചര്യം ഒഴിവാക്കാൻ ടർഫ് ഉൾപ്പെടെയുള്ള കളിസ്ഥലങ്ങളിൽ എല്ലാവിധ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതും പ്രദർശനവും നിരോധിച്ചു. ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. സ്‌പോർട്‌സ് കൗൺസിൽ,​ മറ്റു സർക്കാർ സംവിധാനങ്ങൾ എന്നിവയുടെ നേതൃത്വത്തിലുള്ള പരിശീലനത്തിന് കർശന നിയന്ത്രണങ്ങൾ ബന്ധപ്പെട്ടവർ ഏർപ്പെടുത്തണം. ഒരു തരത്തിലും കൊവിഡ് വ്യാപനത്തിന് കാരണമാകില്ല എന്ന് ഉറപ്പാക്കണം. ഉത്തരവ് പാലിക്കാത്തവർക്കെതിരെ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 188, 269 പ്രകാരവും 2020 ലെ കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് സെക്ഷൻ നാല് പ്രകാരവും പൊലീസ് നടപടി സ്വീകരിക്കും. വാർഡ് തല ദ്രുതകർമ്മ സേനയും സോഷ്യൽ ഡിസ്റ്റൻസ് ടീമുകളും ഇക്കാര്യം ഉറപ്പു വരുത്തേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.