കോഴിക്കോട്: 'ദുരന്ത മുഖങ്ങളിൽ കരുത്തും കരുതലുമായ്' എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലുള്ള യൂത്ത് ബ്രിഗേഡിന്റെ ജില്ലാതല പരിശീലനം കൊയിലാണ്ടി നമ്പ്രത്തുകര ഒറോക്കുന്നിൽ സെക്രട്ടറി വി. വസീഫ് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട വോളണ്ടിയർമാർക്ക് ബ്ലോക്ക് കേന്ദ്രങ്ങളിൽ പരിശീനം നൽകും. ദുരന്ത മുഖങ്ങളിൽ ആയിരം വോളണ്ടിയർമാരുടെ സേവനം ഉറപ്പു വരുത്താനാണ് തീരുമാനം. ചടങ്ങിൽ ജില്ല പ്രസിഡന്റ് എൽ.ജി. ലിജീഷ് അദ്ധ്യക്ഷത വഹിച്ചു. ബി.പി. ബബീഷ് സ്വാഗതം പറഞ്ഞു. ജില്ല ട്രഷറർ പി.സി. ഷൈജു, ജില്ല കോ ഓർഡിനേറ്റർ കെ. അഭിജേഷ്, സി.എം. രതീഷ്, എൻ. ബിജീഷ്, എ.എൻ. പ്രതീഷ് എന്നിവർ പങ്കെടുത്തു.