road
തച്ചോളി താഴ റോഡ് പാറക്കൽ അബ്ദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 8.90 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച പുറമേരി ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിലെ എം.ഐ.എം-തച്ചോളി താഴ റോഡ് പാറക്കൽ അബ്ദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഴക്കാലത്ത് ചെളിക്കുളമാകുന്ന പാതയാണ് നവീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ. അച്ചുതൻ അദ്ധ്യക്ഷത വഹിച്ചു.അംഗങ്ങളായ ഷൈനി മലയിൽ, ഷംസു മഠത്തിൽ എന്നിവരും കെ. മുഹമ്മദ് സാലി, പി. അശോകൻ, കെ. അനീഷ്, അസീസ് കളത്തിൽ, ഇ.കെ സുബൈർ എന്നിവർ സംസാരിച്ചു.