കോഴിക്കോട്: ദിവസങ്ങൾക്കുശേഷം ജില്ലയ്ക്ക് ആശ്വാസമായി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് നാല് പേർക്ക് മാത്രം. 18 പേർ രോഗമുക്തി നേടി. രോഗബാധിതരായ മൂന്നുപേരും പ്രവാസികളാണ്. ഒരാൾ ബംഗളൂരുവിൽ നിന്നും. 162 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. 40 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 105 പേർ കൊവിഡ് ആശുപത്രിയായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 13 പേർ എൻ.ഐ.ടി കൊവിഡ് ആശുപത്രിയിലും ഒരാൾ കണ്ണൂരിലും രണ്ട് പേർ മലപ്പുറത്തും ഒരാൾ എറണാകുളത്തും ചികിത്സയിലാണ്. രണ്ട് തിരുവനന്തപുരം സ്വദേശികളും തമിഴ്‌നാട് -1, മലപ്പുറം-1, പത്തനംതിട്ട-3, കൊല്ലം-1, ആലപ്പുഴ -1, കാസർകോട് -1 എന്നിങ്ങനെ 10 പേർ കൊവിഡ് ആശുപത്രിയിലും തിരുവനന്തപുരം-2, തൃശൂർ-1, കൊല്ലം-1, മലപ്പുറം-1 എന്നിങ്ങനെ അഞ്ച് പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിലുണ്ട്.
പോസീറ്റീവായവർ
1. രാമനാട്ടുകര സ്വദേശി (41): ജൂലായ് 11ന് സൗദിയിൽ നിന്ന് കോഴിക്കോടെത്തി. സ്രവം പരിശോധനയ്ക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനാൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ.
2. ഉണ്ണികുളം സ്വദേശിനി (47): ജൂലായ് 11ന് സൗദിയിൽ നിന്ന് കോഴിക്കോടെത്തി. സ്രവ പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ എഫ്.എൽ.ടി.സിയിൽ ചികിത്സയിൽ.
3. കക്കോടി സ്വദേശി ( 60): ജൂൺ 29ന് ഖത്തറിൽ നിന്ന് കണ്ണൂരെത്തി. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടർന്ന് ജൂലായ് 9ന് ജനറൽ ആശുപത്രിയിൽ സ്രവം പരിശോധനയ്ക്കെടുത്തു. ഫലം പോസിറ്റീവായതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
4. ചെലവൂർ സ്വദേശി (39): ജൂലായ് 3ന് ബംഗളൂരുവിൽ നിന്ന് ബസിൽ കോഴിക്കോടെത്തി. ഓട്ടോയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണം കണ്ടതിനാൽ ജൂലായ് 9ന് ജനറൽ ആശുപത്രിയിൽ സ്രവം പരിശോധനയ്ക്കെടുത്തു. ഫലം പോസിറ്റീവായതിനെ തുടർന്ന് എഫ്.എൽ.ടി സിയിലേക്ക് മാറ്റി.
രോഗമുക്തർ
എഫ്.എൽ.ടി.സിയിൽ
ഒളവണ്ണ സ്വദേശി (50)
ചെക്യാട് സ്വദേശി (52)
കാരശ്ശേരി സ്വദേശി (27)
പുതുപ്പാടി സ്വദേശി (35)
അത്തോളി സ്വദേശി (49)
അത്തോളി സ്വദേശിനി (31)
ആയഞ്ചേരി സ്വദേശി (26)
ഏറാമല സ്വദേശി (39)
കൊടുവള്ളി സ്വദേശി (34)
ചക്കിട്ടപാറ സ്വദേശി (39)
കാക്കൂർ സ്വദേശി (41)
കുറ്റിയാടി സ്വദേശി (29)
തൂണേരി സ്വദേശി (53)
മെഡിക്കൽ കോളേജിൽ
വെള്ളയിൽ സ്വദേശിനി (70)
വെള്ളയിൽ സ്വദേശി (43)
നന്മണ്ട സ്വദേശി (33)
കൂരാച്ചുണ്ട് സ്വദേശിനി (26)
എറണാകുളം സ്വദേശി (31)