കുറ്റ്യാടി: സ്വർണ്ണ കള്ളകടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് മരുതോങ്കര പഞ്ചായത്ത് ബി.ജെ.പി കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡുകളിൽ പ്രതിഷേധ ധർണ്ണ നടത്തി. മൊയിലോത്തറ, കച്ചേരി താഴയിൽ ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റ് സുധീഷ് മരുതേരീമ്മൽ ഉദ്ഘാടനം ചെയ്തു. മുണ്ട കുറ്റിയിൽ പഞ്ചായത്ത് സെക്രട്ടറി സി. വിനോദൻ, മറ്റ് വാർഡുകളിൽ പഞ്ചായത്ത് സെക്രട്ടറി വി.ടി രാജൻ, പ്രദീഷ്, മനോജ് എന്നിവർ നേതൃത്വം നൽകി.