tp
കൊവിഡ് ധനസഹായം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ടി.പി. രാമകൃഷ്ണന് നിവേദനം നൽകുന്നു

പേരാമ്പ്ര: ലോക്ഡൗൺ കാലത്ത് കടകൾ തുറക്കാനാകാതെ പാദരക്ഷകൾ ഉപയോഗ ശൂന്യമാവുകയും കടകൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്ത ചെറുകിട പാദരക്ഷാ വ്യാപാരികൾക്ക് സർക്കാർ കൊവിഡ് ധനസഹായം പ്രഖ്യാപിക്കണമെന്ന് കേരള റീട്ടയിൽ ഫൂട്ട്‌വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ)പേരാമ്പ്ര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഭാരവാഹികൾ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണന് നിവേദനം നൽകി. ജില്ലാ സെക്രട്ടറി മുഹമ്മദ് കിംഗ്, നിസാർ, രാമദാസ് തുടങ്ങിയവർ പങ്കെടുത്തു.