കോഴിക്കോട് : ഇന്നലെ പുതിതായി 950 പേരെ കൂടി കൊവിഡ് നിരീക്ഷണത്തിലാക്കി. ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 15,375ആയി. 62,869 പേർ നിരീക്ഷണം പൂർത്തിയാക്കി. പുതുതായി വന്ന 49 പേർ ഉൾപ്പെടെ 270 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 156 പേർ മെഡിക്കൽ കോളേജിലും 101 പേർ കൊവിഡ് ആശുപത്രിയായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലും 13 പേർ എൻ.ഐ.ടി എഫ്.എൽ.ടി.സിയിലുമാണ്. 42 പേർ ആശുപത്രി വിട്ടു.
185 സ്രവ സാമ്പിൾ കൂടി പരിശോധനയ്ക്ക് അയച്ചു. 20,621 സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ ഫലം ലഭിച്ച 20,113 എണ്ണത്തിൽ 19,716 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 508 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
ജില്ലയിൽ ഇന്നലെ വന്ന 499 പേർ ഉൾപ്പെടെ ആകെ 10,007 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 849 പേർ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയർ സെന്ററുകളിലും 9,068 പേർ വീടുകളിലും 90 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 79 പേർ ഗർഭിണികളാണ്. ഇതുവരെ 14,500 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.