വടകര: യൂത്ത് കോൺഗ്രസ്‌ വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഴിയൂരിലെ നിർധനരായ വിദ്യാർത്ഥികൾക്ക് ടെലിവിഷനും എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും നൽകി. പാറക്കൽ അബ്ദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ സുബിൻ മടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ്‌ കെ.എം. അഭിജിത്ത് മുഖ്യാഥിതിയായി. വടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കോട്ടയിൽ രാധാകൃഷ്ണൻ, വി.കെ അനിൽകുമാർ, പി. ബാബുരാജ്, പ്രദീപ്‌ ചോമ്പാല, അൻഷാദ് മാളിയേക്കൽ, രജിത്ത് കോട്ടക്കടവ്, പ്രഭിൻ പാക്കയിൽ, അഖിൽ നന്ദനാത്, എം. ഇസ്മായിൽ, കെ.പി വിജയൻ, പുരുഷു പറമ്പത്ത്, കെ.കെ ഷെറിൻ കുമാർ തുടങ്ങിയവർ സംസാരിച്ചു.