കുറ്റ്യാടി: കുന്നുമ്മൽ ഗ്രാമ പഞ്ചായത്തിൽ ഡങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. കൊതുകിന്റെ ഉറവിട നശീകരണം, ഫോഗിംഗ്, ബോധവത്ക്കരണവും തുടങ്ങി. നാല്, ആറ്, എട്ട്, പതിമൂന്ന് വാർഡുകളിലാണ് ഡങ്കിപ്പനി കേസുകളുള്ളത്. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് അദ്ധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തും. ഇതിനകം ഏഴ് പേരെ നിയമിച്ചിട്ടുണ്ട്. ആർ.ആർ.ടിമാർക്ക് പ്രത്യേക പരിശീലനം നൽകും. ഇവരുടെ നേതൃത്വത്തിൽ നിരീക്ഷണവും ശക്തിപ്പെടുത്തും. ടൗണിലും കടകളിലും വരുന്നവർ സാമൂഹിക അകലം പാലിക്കുകയും മുഖാവരണം ധരിക്കുന്നും ഉണ്ടെന്ന് ഉറപ്പാക്കാൻ പൊലീസിന്റെ സേവനവും ഉപയോഗപ്പെടുത്തും. നിരീക്ഷണത്തിൽ കഴിയുന്ന രണ്ടു പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. വിജിലേഷ്, രാധിക ചിറയിൽ, എച്ച്.ഐ. സുബ്രഹ്മണ്യൻ, മനോജ് എന്നിവർ സംസാരിച്ചു.