nandi
ലഹരി ഉപയോഗത്തിനെതിരായ കാമ്പയിൻ പയ്യോളി സി.ഐ.ആസാദ് ഉദ്ഘാടനം ചെയ്യുന്നു

നന്തിബസാർ: ലഹരി ഉപയോഗത്തിനെതിരെ പയ്യോളി ജനമൈത്രി പൊലീസും തിക്കോടി വെസ്റ്റ് ജാഗ്രതാ സമിതിയും സംയുക്തമായി കല്ലകത്ത് ബീച്ചിൽ ലഘുലേഖ വിതരണം ചെയ്തു. പയ്യോളി സി.ഐ. ആസാദ് ഉദ്ഘാടനം ചെയ്തു. ആവിക്കൽ ജാഗ്രതാ സമിതി, തിക്കോടിയങ്ങാടി റസിഡന്റ്സ് അസോസിയേഷൻ, നാട്ടൊരുമ റസിഡന്റ്സ് അസോസിയേഷൻ, സ്‌നേഹതീരം ഗാർഹിക കൂട്ടായ്മ, കനിവ് തിക്കോടിയങ്ങാടി, സേവനം തിക്കോടിയങ്ങാടി, ജിംഖാന തിക്കോടി, നേതാജി ഗ്രന്ഥാലയം വായനശാല, ആവിക്കൽ പി. നാരായണൻ മാസ്റ്റർ സ്മാരക വായനശാല തുടങ്ങിയവയാണ് ഈ കൂട്ടായ്മയിലുള്ളത്. അനൂപ്, റോഷൻ തിക്കോടി, വി.കെ. മജീദ്, പി.പി. കുഞ്ഞമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.