കൊയിലാണ്ടി: ഓൺലൈൻ പഠനത്തിന് പ്രയാസം അനുഭവിക്കുന്ന കൊയിലാണ്ടി ഊരള്ളൂർ നിവാസികളായ കുട്ടികൾക്ക് കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ വടകര ഡിവിഷൻ കമ്മിറ്റി എൽ.ഇ.ഡി ടി.വി. നൽകി. ചടങ്ങിൽ ഡിവിഷൻ പ്രസിഡന്റ്. വി. സുഗുണൻ, സെക്രട്ടറി. കെ.എം. ജയപ്രകാശ്, ട്രഷറർ വി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.