ചാലിയം: ചാലിയം ഫിഷ് ലാൻഡിംഗ് സെന്ററിൽ നൂറോളം പേരുടെ ശുചീകരണയജ്ഞം. തൊഴിലാളികളും സന്നദ്ധപ്രവർത്തകരും ഇന്നലെ രാവിലെ 7 മണിയോടെ തുടങ്ങിയ ശുചീകരണം മണിക്കൂറുകളോളം നീണ്ടു.
തീരത്തടിഞ്ഞ മാലിന്യങ്ങൾ, ഉപേക്ഷിക്കപ്പെട്ട ഐസ് പെട്ടികൾ, തോണി മാലിന്യങ്ങൾ, തീരത്ത് ഉപേക്ഷിച്ച പാഴ്‌വസ്തുക്കൾ തുടങ്ങിയവയെല്ലാം സംഭരിച്ച് സംസ്കരിച്ചു. കടൽകോടതി അംഗങ്ങളും ഇതിൽ പങ്കാളികളായി.
ബേപ്പൂർ ഇൻസ്പെക്ടർ ടി.എൻ. സന്തോഷ് കുമാർ, തീരദേശ പൊലീസ് എ എസ് ഐ ടി.എം. അശോകൻ, കെ.സി. അഷറഫ്, കെ.വി. അനസ്, കെ. ഇല്യാസ്, ടി. റഹ്‌മത്തുള്ള, എം. അബ്ദു റഹ്‌മാൻ കുട്ടി, എൻ പി ബഷീർ എന്നിവർ നേതൃത്വം നൽകി.