വടകര: സബർമതി ഫൗണ്ടേഷനും ഗാന്ധിദർശൻ ട്രസ്റ്റും സംയുക്തമായി വടകരയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ജനകീയ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. ഇതിന് പഞ്ചായത്തുകളും മേഖലകളും തിരിച്ച് വ്യത്യസ്ത രംഗങ്ങളിൽ വിദഗ്ദരായവരെ ഉൾപ്പെടുത്തി വിപുലമായ പഠന സമിതികൾക്ക് രൂപം നൽകി. കടത്തനാടിന്റെ പാരമ്പര്യവും പെെതൃകവും തനത് രീതിയിൽ സംരക്ഷിച്ചും പാരിസ്ഥിതികവും സാമൂഹികവുമായ സുരക്ഷിതത്വം ഉറപ്പ് വരുത്തിക്കൊണ്ടുമുള്ള സമഗ്രമായ ജനകീയ വികസന രേഖ തയ്യാറാക്കാനും അത് സംബന്ധിച്ച് അന്താരാഷ്ട്ര രംഗത്തടക്കമുള്ള ആസൂത്രണ വിദഗ്ദരെ പങ്കെടുപ്പിച്ചു കൊണ്ട് വിഷൻ 2050 വടകര എന്ന പേരിൽ കോൺക്ലേവ് നടത്താനും തീരുമാനിച്ചു. യോഗത്തിൽ ഐ. മൂസ അദ്ധ്യക്ഷത വഹിച്ചു. കളത്തിൽ പീതാംബരൻ, ബാബു ഒഞ്ചിയം, മധു ഗുരുക്കൾ, പ്രേമകുമാരി വനമാല, ആസിഫ് കുന്നത്ത്, പി. അശോകൻ, പി.കെ വൃന്ദ, പി. ബാബുരാജ്, പി.കെ അംജദ്, അശോകൻ ചോമ്പാല. സഹീർ കാന്തിലാട്ട്, എ. അബ്ദുൽ ഷെഹനാസ്, കെ.കെ കൃഷ്ണണദാസ്, പി. സഫയർ എന്നിവർ സംസാരിച്ചു.