കുറ്റ്യാടി: മുൻ മുഖ്യമന്ത്രിയും പ്രമുഖ സി.പി.ഐ നേതാവുമായിരുന്ന പി.കെ.വാസുദേവൻ നായരെ അനുസ്മരിച്ചു. വേളം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂളക്കൂലിൽ ഒരുക്കിയ അനുസ്മരണ സമ്മേളനം പാർട്ടി കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെ.പി.പവിത്രൻ ഉദ്ഘാടനം ചെയ്തു. കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ.ദാമോദരൻ, സി.കെ.ബാബു, ടി.സുരേഷ്, സി.രാജീവൻ, സി.കെ.ബിജിത് ലാൽ, ടി.കുമാരൻ, പി.കെ.സുനിൽ കുമാർ, ജലീഷ് കരുവോത്ത് എന്നിവർ സംസാരിച്ചു.