കുറ്റ്യാടി: കെ.പി.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കായക്കൊടി മണ്ഡലം കിസാൻ കോൺഗ്രസ് അനുമോദിച്ചു. പ്രസിഡന്റ് എൻ.പി. മൊയ്തു അദ്ധ്യക്ഷത വഹിച്ചു. കിസാൻ കോൺഗ്രസ് ജില്ലാ ഉപാദ്ധ്യക്ഷൻ കോരങ്കോട് മൊയ്തു ഉപഹാര സമർപ്പണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.പി. മൊയ്തു, രവീന്ദ്രൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ.കെ. ഫിർദൗസ്, വി.പി. മജീദ്, ടി.എം കുഞ്ഞമ്മദ്, കെ.പി. ഹമീദ്, യു.വി. ബഷീർ, ടി.പി. മൊയ്തു, വി.പി. സലിം, ഇ.കെ. രാജൻ എന്നിവർ സംസാരിച്ചു.