img202007
വിദ്യാർത്ഥികൾക്ക് വായനശാലയുടെ ഉപഹാരം എൻ. ചന്ദ്രൻ സമ്മാനിക്കുന്നു

മുക്കം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടി വിജയിച്ചവരെ മുത്താലം നവോദയ ഗ്രന്ഥശാലയിൽ അനുമോദിച്ചു. മുക്കം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. ചന്ദ്രൻ വിജയികൾക്ക് ഉപഹാരം സമ്മാനിച്ചു. കെ. നാരായണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. സി. സത്യചന്ദ്രൻ, കെ. സദാനന്ദൻ, രാജേഷ് വട്ടോളിപറമ്പ്, ടി. ശിവശങ്കരൻ, സി.ടി. ഷിജു, ഉണ്ണികൃഷ്ണൻ മുണ്ടേരി എന്നിവർ സംസാരിച്ചു.