വടകര: അനുഷ്ഠാന കർമ്മമായ തെയ്യത്തെ വിൽപ്പന ചരക്കാക്കാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ശിവസേന വടകര പാർലമെന്റ് മണ്ഡലം കൺവീനർ തുളസിദാസ് കുന്നുമ്മക്കര ആവശ്യപ്പെട്ടു. കണ്ണൂർ തേക്കുകാടിൽ തുടങ്ങുന്ന തെയ്യം പർഫോമിംഗ്‌യാട് പദ്ധതി നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടിക്കറ്റ് വെച്ച് തെയ്യത്തെ വിൽക്കുന്നത് ഭക്തന്മാരോടും കോലധാരികളോടും ചെയ്യുന്ന ക്രൂരതയാണെന്നും തുളസിദാസ് പറഞ്ഞു.