വടകര: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പുതിയ ബസ് സ്റ്റാൻഡിന് സമീപം നിർമ്മിച്ച ബി.ഒ.ടി കെട്ടിടം താത്കാലികമായി ഫസ്റ്റ് ലൈൻ കോവിഡ് ട്രീറ്റ്മെന്റ് സെന്ററായി പ്രഖ്യാപിക്കാൻ വടകര മുനിസിപ്പാലിറ്റി തയ്യാറാവണമെന്ന് സബർമതി ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ജില്ലാ ആശുപത്രിയെ കോവിഡ് കെയർ ഹോസ്പിറ്റലുമാക്കണമന്നും ഫൗണ്ടേഷൻ ഭാരവാഹിയായ ആസിഫ് കുന്നത്ത് ആവശ്യപ്പെട്ടു.