കോഴിക്കോട്: പൊറ്റമ്മൽ ടാങ്കിൽ നിന്നും ജല വിതരണം നടത്തുന്ന പൊറ്റമ്മൽ, കോട്ടൂളി, കുതിരവട്ടം, പുതിയ പാലം, പുതിയറ, മാങ്കാവ്, ആഴ്ചവട്ടം, കടുപ്പിനി, തേനാംകുന്ന്, തളി, മൂരിയാട്, കോതി, നൈനാം വളപ്പ്, സൗത്ത് ബീച്ച്, ചാലപ്പുറം, കല്ലായ് മുതൽ മീഞ്ചന്ത വരെയും , മാങ്കാവ് മുതൽ തിരുവണ്ണൂർ വരെയും പയ്യാനക്കൽ, മാറാട് ബീച്ച് എന്നീ സ്ഥലങ്ങളിൽ 16, 17 തീയ്യതികളിൽ ജല ശുദ്ധജല വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. പൊറ്റമ്മൽ ടാങ്കിൽ അറ്റകുറ്റ പണികൾ നടക്കുന്നത് കാരണമാണിത്.