mla
70 ഓൺ ലൈൻ പഠന കേന്ദ്രങ്ങൾക്ക് എം.എൽ.എ സി.കെനാണു നഗരസഭാ വൈസ് ചെയർപേഴ്സൺ കെ.പി ബിന്ദുവിന് ടി വി കൈമാറി വിതരണോദ്ഘാടനം ചെയ്യുന്നു

വടകര: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സി.കെ. നാണു എം.എൽ.എയുടെ കൈത്താങ്ങ്. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഓൺലൈൻ പഠന കേന്ദ്രങ്ങൾക്ക് 70 എൽ.ഇ.ഡി ടി.വികളാണ് നൽകിയത്. വടകര നഗരസഭ, ചോറോട്, ഒഞ്ചിയം, ഏറാമല, അഴിയൂർ ഗ്രാമപഞ്ചായത്തുകളിലെ വായനശാലകൾ, അങ്കണവാടികൾ, സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങിയവക്കാണ് ടി.വി നൽകിയത്.

പദ്ധതിയുടെ വിതരണോദ്ഘാടനം നഗരസഭാ വൈസ് ചെയർപേഴ്സൺ കെ.പി. ബിന്ദുവിന് ട. വി കൈമാറിക്കൊണ്ട് സി.കെ. നാണു എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർമാൻ കെ. ശ്രീധരൻ അദ്ധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ഗോപാലൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓഡിനേറ്റർ ബി. മധു, വടകര ഡി.ഇ.ഒ സി.കെ. വാസു, എ.ഇ.ഒ ടി.എം രാജീവൻ, ചോമ്പാല എ.ഇ.ഒ എം.ആർ. വിജയൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പ്രോജക്ട് കോ-ഓഡിനേറ്റർ വി.വി. വിനോദ് സ്വാഗതവും ബി.ആർ.സി ട്രെയിനർ കെ.സി. കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.