താമരശ്ശേരി: താമരശ്ശേരി ടൗണുൾപ്പെടെയുള്ള പഞ്ചായത്ത് പരിധിയിലെ ഓട്ടോ ഡ്രൈവർമാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി. കാർഡിന് അപേക്ഷിച്ച നാനൂറോളം ഓട്ടോ ഡ്രൈവർമാർക്കാണ് കാർഡ് നൽകിയത്. ഗ്രാമ പഞ്ചായത്തും ട്രാഫിക് പൊലീസും സംയുക്തമായാണ് കാർഡ് തയ്യാറാക്കിയത്. ഇനി കാർഡ് ധരിക്കാതെ താമരശ്ശേരി പഞ്ചായത്തിൽ ഓട്ടോറിക്ഷകൾക്ക് സർവീസ് നടത്താനാവില്ല. തിരിച്ചറിയൽ കാർഡ് കർശനമായി നടപ്പാക്കുമെന്ന് വിവിധ യൂണിയനുകളുടെ കോർഡിനേഷൻ ഭാരവാഹികൾ പറഞ്ഞു.