കോഴിക്കോട് : ജില്ലയിൽ ഇന്നലെ 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 170 ലേക്ക് എത്തി.
പുതുതായി വന്ന 832 പേർ ഉൾപ്പെടെ ജില്ലയിൽ 15,180 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതുവരെ 63,896 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.
ഇന്നലെ വന്ന 406 പേർ ഉൾപ്പെടെ 8,848 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 710 പേർ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയർ സെന്ററുകളിലും
79 പേർ ആശുപത്രിയിലുമാണ്. 8,059 പേർ വീടുകളിലും.
പോസിറ്റീവായവർ:
1. തലക്കുളത്തൂർ സ്വദേശിനി (45). നേരത്തെ പോസിറ്റീവായ കുണ്ടായിത്തോട് സ്വദേശിയുടെ ഓഫീസ് സ്റ്റാഫാണ്. സമ്പർക്കത്തിലുള്ളവർക്കായി 8 ന് ഫറോക്ക് താലൂക്ക് ആശുപത്രിയിൽ നടത്തിയ പ്രത്യേക സ്രവപരിശോധനയിൽ ഫലം പോസിറ്റീവായതോടെ എഫ്.എൽ.ടി.സി യിലേക്ക് മാറ്റി.
2 & 3. വില്യാപ്പള്ളി സ്വദേശികളായ ദമ്പതികൾ (50), (45). 8 ന് പനിയെ തുടർന്ന് വടകര ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തി. ഫലം വന്നതോടെ എഫ്.എൽ.ടി.സി യിലേക്ക് മാറ്റി.
4. ചെറുവണ്ണൂർ സ്വദേശി (27). സമ്പർക്കത്തിൽ വന്നവർക്കായുള്ള പ്രത്യേക സ്രവപരിശോധനയിൽ ഫലം പോസിറ്റീവ്. ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എൽ.ടി.സി യിലേയ്ക്ക് മാറ്റി.
5. മരുതോങ്കര സ്വദേശി (34). ജൂൺ 28 ന് ബഹ്റൈനിൽ നിന്നു കൊച്ചിയിലെത്തി. 10 ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനായി. പോസിറ്റീവ് ഫലം വന്നതോടെ എഫ്.എൽ.ടി.സി യിലേയ്ക്ക് മാറ്റി.
6. ചാലപ്പുറം സ്വദേശി (61). 10 ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്രവം പരിശോധനയ്ക്കെടുത്തു. ഫലം പോസിറ്റീവായതിനെ തുടർന്ന് ചികിത്സയിൽ.
7 & 8. വടകര സ്വദേശിയും (46) മകനും (14). 8 ന് പനിയെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തി. സ്രവം പരിശോധനയിൽ പോസിറ്റീവായതിനെ തുടർന്ന് എൻ.ഐ.ടി യിലെ എഫ്.എൽ.ടി.സി യിലേയ്ക്ക് മാറ്റി.
9. നല്ലളം സ്വദേശിയായ സന്നദ്ധപ്രവർത്തകൻ (34). സന്നദ്ധ പ്രവർത്തകർക്കുള്ള പ്രത്യേക സ്രവപരിശോധന 8 ന് ഫറോക്ക് താലൂക്ക് ആശുപത്രിയിൽ നടത്തിയിരുന്നു. ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എൽ.ടി.സി യിലേയ്ക്ക് മാറ്റി.
10. ചോറോട് സ്വദേശി (59). ജൂൺ 28 ന് മഹാരാഷ്ട്രയിൽ നിന്നു ചരക്കുമായി എറണാകുളത്ത് എത്തിയ ലോറി ഡ്രൈവർ. വടകര കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടർന്ന് 10 ന് വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനാഫലം പോസിറ്റീവെന്നു കണ്ടതോടെ കോഴിക്കോട് എഫ്.എൽ.ടി.സി യിലേയ്ക്ക് മാറ്റി.
11. എടച്ചേരി സ്വദേശി (37). 4 ന് ഖത്തറിൽ നിന്നു കോഴിക്കോട്ട് എത്തി. 10 ന് വടകര ജില്ലാ ആശുപത്രിയിൽ. സ്വമേധയാ പരിശോധനയ്ക്ക് വിധേയനായി. പോസിറ്റീവായതോടെ കോഴിക്കോട് എഫ്.എൽ.ടി.സി യിലേയ്ക്ക് മാറ്റി.
12. പേരാമ്പ്ര സ്വദേശിനിയായ തിരൂരങ്ങാടി താലൂക്ക് ആശുപത്രി ജീവനക്കാരി (42). 8 ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്നു സ്രവം പരിശോധനയ്ക്കെടുത്തു. ഫലം പോസിറ്റീവെന്ന് അറിഞ്ഞതോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ.
13. ചാത്തമംഗലം സ്വദേശിയായ സൈനികൻ (27). ജമ്മുവിൽ നിന്നു വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. 11 ന് സ്വമേധയാ പരിശോധനയ്ക്ക് വിധേയനായി. ഫലം പോസിറ്റീവായതോടെ എൻ.ഐ.ടി യിലെ എഫ്.എൽ.ടി.സി യിലേയ്ക്ക് മാറ്റി.
14. മണിയൂർ സ്വദേശി (37). 13 ന് റിയാദിൽ നിന്നു എത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായതോടെ സ്രവം പരിശോധനയ്ക്കെടുത്തു. ഫലം പോസിറ്റീവെന്ന് കണ്ട് ചികിത്സയ്ക്കായി തിരുവനന്തപുരത്തെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.
15. കായക്കൊടി സ്വദേശി (40). 8 ന് ബംഗളൂരുവിൽ നിന്നു മുത്തങ്ങ വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. യാത്രാമധ്യേ മുത്തങ്ങ ചെക്ക് പോസ്റ്റിൽ സ്രവ പരിശോധന. ഫലം പോസിറ്റീവായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ.
16. കുരുവട്ടൂർ സ്വദേശി (38). 9 ന് ബംഗളൂരുവിൽ നിന്നു മുത്തങ്ങ വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. യാത്രാമധ്യേ മുത്തങ്ങ ചെക്ക് പോസ്റ്റിൽ സ്രവ പരിശോധന. ഫലം പോസിറ്റീവെന്ന് വന്നതോടെ കോഴിക്കോട് എഫ്.എൽ.ടി.സി യിലേയ്ക്ക് മാറ്റി.