കൊയിലാണ്ടി: തീരദേശ മേഖല സൂക്ഷ്മനിയന്ത്രണത്തിലാക്കുന്നതിന്റെ ഭാഗമായി ഹാർബറിലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ബാരിക്കേഡ് കെട്ടി മൊത്ത - ചില്ലറ കച്ചവടങ്ങൾ നിയന്ത്രിക്കും. വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. കച്ചവടക്കാർക്ക് ഒരു മണിക്കൂർ മാത്രമേ ഹാർബറിൽ ചെലവഴിക്കാനാകൂ.

ഹാർബർ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിൽ നഗരസഭ ചെയർമാൻ കെ. സത്യൻ, ആർ.ഡി.ഒ വി.പി. അബ്ദുൾ റഹ്‌മാൻ,​ തഹസിൽദാർ ഗോഗുൽദാസ്, ഇൻസ്പെക്ടർ സി.കെ. സരേഷ് ബാബു,​ ഹാർബർ എ എക്‌സ്.ഇ രേഷ്‌മ, മുനിസിപ്പൽ എച്ച്.എെ മാരായ കെ.പി. രമേശൻ, കെ.എം. പ്രസാദ്, സി.കെ സോന എന്നിവർ പങ്കെടുത്തു.