വടകര: സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം കാലാവസ്ഥാവ്യതിയാനം, ദുരന്തനിവാരണം എന്നിവയിൽ സ്വീകരിക്കേണ്ട പ്രവർത്തനവും ആസൂത്രണവുമുൾപ്പെടുത്തിയ അഴിയൂർ പഞ്ചായത്തിലെ 'നമ്മൾ നമുക്കായി" ദുരന്ത പ്രതിരോധ ആസൂത്രണരേഖ ജില്ലാ പ്ലാനിംഗ് കമ്മിറ്റിക്കു സമർപ്പിച്ചു. ദുരന്തം ഉണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ, അത്യാവശ്യമുള്ള ഫോൺ നമ്പറുകൾ എന്നിവ ഉൾപ്പെടുത്തിയ വിശദമായ രേഖയാണ് സമർപ്പിച്ചത്. ദുരന്തം വരാൻ സാധ്യതയുള്ള പ്രദേശങ്ങൾ മാപ്പിലൂടെ അടയാളപ്പെടുത്തിയിട്ടുണ്ട്.