മുക്കം: മുക്കത്തിന്റെ വീരപുത്രൻ ബി.പി.മൊയ്തീന്റെ 38-ാം ചരമവാർഷിക ദിനം ഇന്ന് ആചരിക്കും. വൈകിട്ട് 3ന് ബി.പി.മൊയ്തീൻ സേവാമന്ദിർ ഒരുക്കുന്ന ഓൺലൈൻ അനുസ്മരണച്ചടങ്ങ് ഡോ.എം.എൻ.കാരശ്ശേരി ഉദ്ഘാടനം ചെയ്യും. ഹമീദ് ചേന്ദമംഗല്ലൂർ അദ്ധ്യക്ഷത വഹിക്കും. മുക്കം ഭാസി, ഭാസി മലാപ്പറമ്പ്, മുക്കം വിജയൻ, ബി.ആലി ഹസ്സൻ, എം. സുകുമാരൻ, എം.അശാകൻ,ഡോ.ബേബി ഷക്കീല തുടങ്ങിയവരും സംബന്ധിക്കുമെന്ന് സേവാമന്ദിർ ഡയറക്ടർ കാഞ്ചന കൊററങ്ങൽ അറിയിച്ചു.
കൊടിയത്തൂർ തെയ്യത്തുംകടവിൽ ഇരുവഞ്ഞി പുഴയിൽ 1982 ജൂലായ് 15ന് കടത്തുതോണി മറിഞ്ഞുണ്ടായ അപകടത്തിലാണ് ബി.പി.മൊയ്തീൻ മരിച്ചത്.