lockel-must
കോരുജി സ്മാരക ഗ്രന്ഥാലയ പുരസ്കാരം കരുവൻതുരുത്തി പരിവർത്തന ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന് ടി.വി ബാലൻ നൽകുന്നു

ഫറോക്ക്: സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന പി. കോരുജിയുടെ ജീവിതം പൊതുപ്രവർത്തകർ മാതൃകയാക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലൻ പറഞ്ഞു.

കോരുജി അനുസ്മരണ സമിതി ഏർപ്പെടുത്തിയ പ്രഭാത് ഗ്രന്ഥാലയ പുരസ്കാരം കരുവൻതുരുത്തി പരിവർത്തന ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങൾക്ക് വേണ്ടി ജീവിതം സമർപ്പിച്ച നേതാവായിരുന്നു കോരുജി. മുന്നിൽ നിൽക്കാൻ അവസരമുണ്ടായിട്ടും എല്ലാവരുടെയും പിന്നിൽ നിൽക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടതെന്നും ബാലൻ പറഞ്ഞു.

കൗൺസിലർ ചന്ദ്രമതി തൈത്തോടൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.എ മജീദ്, നരിക്കുനി ബാബുരാജ്, ഗ്രന്ഥശാല പ്രസിഡന്റ് പി. രഘുനാഥ്, സെക്രട്ടറി എം. ബാബു, വിജയകുമാർ പൂതേരി, കെ. രത്നാകരൻ എന്നിവർ സംസാരിച്ചു. ജയശങ്കർ കളിയൻകണ്ടി സ്വാഗതവും കെ.ആർ. രത്നാകരൻ നന്ദിയും പറഞ്ഞു.